ന്യൂ ഡൽഹി: ദിനം പ്രതിയുള്ള നോട്ട് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ചര്‍ച്ചയ്ക്കു തയാറാണെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ലോക്സഭയില്‍ അറിയിച്ചു. ചർച്ചകളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നത് വരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നു പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചത്.
1000, 500 രൂപാ നോട്ടുകൾ അസാധുവാക്കൽ നടപ്പാക്കിയതിൽ പാളിച്ചയുണ്ടായിട്ടുണ്ടെങ്കിൽ ചർച്ച ചെയ്യാൻ തയാറാണെന്നും,സർക്കാരിന്റെ ആത്മാർഥതയെ ചോദ്യം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷമാണു ചര്‍ച്ചകളില്‍നിന്ന് ഒളിച്ചോടുന്നത്. പ്രധാനമന്ത്രി എത്തണമെന്നു പ്രതിപക്ഷം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദ്ദേഹം തീർച്ചയായും ചർച്ചകളിൽ എത്തിയിരിക്കുമെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.
Post Your Comments