TechnologyUncategorized

പുത്തൻ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്

പരിഷ്ക്കരിച്ച വീഡിയോ കോൾ ഫീച്ചറുമായി പുത്തൻ വാട്ട്സ്ആപ്പ് ഉടൻ പുറത്തിറങ്ങും. ആന്‍ഡ്രോയ്ഡ് ഫോര്‍ വാട്ട്സ്ആപ്പ് എന്ന ഡവലപ്പര്‍ ആപ്പിൽ മാറ്റങ്ങൾ പ്രത്യക്ഷപെട്ടതായി എന്‍ഡി ടിവി ഗാഡ്ജറ്റ് 360 ഡിഗ്രി റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോ കോളിംഗ് പ്രത്യകത അവതരിപ്പിച്ച ശേഷമുള്ള വലിയ മാറ്റങ്ങൾക്കാണ് വാട്ട്സ്ആപ്പ് ഒരുങ്ങുന്നത്.

പുതുതായി വരുന്ന മാറ്റ പ്രകാരം ഒരാള്‍ വീഡിയോ അയച്ചാൽ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശിക്കുന്ന ഐക്കണിന് പകരം വീഡിയോയില്‍ പ്ലേ ബട്ടണായിരിക്കും ഉണ്ടാവുക. ഇത് ക്ലിക്ക് ചെയ്താല്‍ വീഡിയോ ബാക്ഗ്രൗണ്ടില്‍ ഡൗണ്‍ലോഡ് ആകുമ്പോള്‍ തന്നെ വ്യത്യസ്ത ഇന്‍റര്‍നെറ്റ് സ്പീഡ് അനുസരിച്ച് പ്ലേ ചെയ്യപ്പെടും. ഡൗണ്‍ലോഡ് ആയതിന് ശേഷം വീഡിയോ ഏത് പ്ലെയറില്‍ പ്ലേ ചെയ്യണം എന്ന് വാട്ട്സ്ആപ്പ് ചോദിക്കും.

beta v2.16.354 എന്ന വാട്ട്സ്ആപ്പ് ആന്‍ഡ്രോയ്ഡ് ബീറ്റപതിപ്പിലാണ് ഈ ഫീച്ചര്‍ ഇപ്പോൾ ടെസ്റ്റ് ചെയ്യുന്നത്. അടുത്ത അപ്ഡേറ്റില്‍ ഈ പ്രത്യേകത എല്ലാം ലഭിക്കും എന്നാണ് വാട്ട്സ്ആപ്പ് പ്രേമികൾ പ്രതീക്ഷിക്കുന്നത്.

shortlink

Post Your Comments


Back to top button