KeralaUncategorized

കടയ്ക്കുള്ളിൽ വ്യാപാരി തൂങ്ങി മരിച്ചു

ചങ്ങനാശ്ശേരി : വാഴപ്പള്ളി ചീരക്കാട്ട് ഇല്ലത്ത് സിപി നാരായണന്‍ നമ്പൂതിരിയെ (59) മതുമൂലയിലുള്ള വ്യാപാര സ്ഥാപനത്തില്‍ വെച്ച് മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ജീവനക്കാരന്‍ കടയിൽ ഏത്തി ഷട്ടര്‍ ഉയര്‍ത്തിയപ്പോള്‍ നാരായണന്‍ നമ്പൂതിരിയെ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. ഉടൻ തന്നെ ചങ്ങനാശ്ശേരി പൊലീസിനെ വിവരമറിയിച്ചു.

ഇന്നു പുലര്‍ച്ചെ കടയില്‍ എത്തിയാവാം ഇയാള്‍ മരിച്ചതെന്നാണ് പൊലീസ് നിഗമനം. ഹൃദ്രോഗിയായിരുന്ന നാരായണന്‍ ചികിത്സാ ചിലവിനെ കുറിച്ചോര്‍ത്ത് ഏറെ ദു:ഖിതനായിരുന്നു. ഈ മനപ്രയാസത്തെ തുടര്‍ന്നാവാം ആത്മഹത്യ ചെയ്‌തതെന്നു ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി.

shortlink

Post Your Comments


Back to top button