ബെംഗളൂരു: ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് ഐടി കമ്പനികളിലെ അമേരിക്കന്‍ റിക്രൂട്ട്മെന്റ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭയന്ന് ഇന്ത്യന്‍ ഐടി കമ്പനികള്‍ യുഎസില്‍നിന്നു ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ വിവിധ കാമ്പസുകളില്‍നിന്നാണ് കമ്പനികള്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്.
ട്രംപ് അധികാരത്തിലെത്തിയാല്‍ എച്ച്1ബി വീസയില്‍ മാറ്റം വരുത്തുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വീസ നിയമത്തില്‍ മാറ്റം വരുത്തിയാല്‍ അത് ഇന്ത്യന്‍ കമ്പനികളുടെ അമേരിക്കയിലെ പ്രോജക്ടുകളെ ഗുരുതരമായി ബാധിക്കും. ഈ ആശങ്ക നിലനില്‍ക്കെയാണ് ഇന്ത്യന്‍ ഐടി കമ്പനികളുടെ പുതിയ നീക്കം.
ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവയാണ് അമേരിക്കയില്‍ നിന്നും റിക്രൂട്ട് നടത്തുന്നത്. 2005-2014 വരെയുളള കാലയളവില്‍ എകദേശം 86,000 ഐടി ജീവനക്കാര്‍ അമേരിക്കയിലെത്തിയിരുന്നു.
Post Your Comments