പാട്‌ന: ബിഹാറില്‍ ബിജെപി എംഎല്‍എ നിയമസഭയിലെത്തിയത് ബനിയനും ട്രൗസറും മാത്രം ധരിച്ച്. റോഡ് നിര്‍മ്മാണം വൈകിയതില്‍ പ്രതിഷേധിച്ചാണ് എംഎല്‍എ അടിവസ്ത്രം ധരിച്ചെത്തിയത്. എന്നാല്‍, എംഎല്‍എയെ നിയമസഭയില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല.
പശ്ചിമ ചമ്പാരന്‍ ജില്ലയിലെ ലോറിയ മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എയായ ബിനായ് ബിഹാരിയാണ് വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. നിയമസഭയ്ക്കുള്ളില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് ബിനായ് ബിഹാരി സഭാമന്ദിരത്തിന് പുറത്ത് ധര്‍ണ്ണ നടത്തി. ബെട്ടായ മുതല്‍ മനുവപ്പ വരെയുള്ള യോഗപത്തി വഴിയുള്ള 44.325 കിലോമീറ്റര്‍ നീളമുള്ള റോഡിന്റെ നിര്‍മ്മാണം ഇനിയും ആരംഭിച്ചിട്ടില്ല.
റോഡ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍, ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് എംഎല്‍എ പറയുന്നു. ബിനായ് ബിഹാരിയ്ക്ക് പിന്തുണയുമായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുശീല്‍ കുമാര്‍ മോദി, പ്രേംകുമാര്‍ എന്നിവരും പ്രതിപക്ഷത്തെ എംഎല്‍എമാരും രംഗത്തെത്തി. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ സഭയുടെ ശൈത്യകാല സമ്മേളനം അവസാനിക്കുന്നത് വരെ ബനിയനും ട്രൗസറും ധരിച്ച് സഭയിലെത്താനാണ് തീരുമാനമെന്ന് ബിനായ് ബിഹാരി അറിയിച്ചു.
Post Your Comments