ദോഹ● അനാശാസ്യത്തിന് ഖത്തറില്‍ ഒരു സ്ത്രീയടക്കം നാല് മലയാളികള്‍ അറസ്റ്റില്‍. ദോഹയില്‍ സ്വകാര്യ ടാക്‌സി ഡ്രൈവറായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി നജീബ് കൊച്ചുണ്ണിയുടെ നേതൃത്വത്തില്‍ തുമാമയിലെ വില്ല കേന്ദ്രീകരിച്ചാണ് സംഘം പെണ്‍വാണിഭം നടത്തിയിരുന്നത്.
അതേസമയം, ഒരു ലക്ഷ രൂപ നല്‍കി വിസ സംഘടിപ്പിച്ചെത്തിയ തന്നെ സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ മര്‍ദിച്ച ശേഷം ലൈംഗിക പീഡനത്തിരയ്ക്കുകയായിരുന്നുവെന്ന് തിരുവനന്തപുരം സ്വദേശിനിയായ യുവതി പറഞ്ഞു. തിരുവനന്തപുരത്തെ മാക് ട്രാവല്‍സ് വഴിയാണ് വിസ ലഭിച്ചത്. ദോഹയില്‍ എത്തിയ ദിവസം മുതല്‍ പീഡനമാണ്. കൊച്ചുണ്ണിയ്ക്ക് പണം നല്‍കി ബന്ധപ്പെടാനെത്തിയ മലയാളികള്‍ അടക്കമുള്ള ഇടപടുകരോട് താന്‍ ചതിക്കപ്പെട്ട വിവരം പറഞ്ഞിട്ടും ആരും സഹായിച്ചില്ലെന്നും യുവതി പറയുന്നു.
നജീബും സംഘവും ഇത്തരത്തില്‍ നിരവധി മലയാളി യുവതികളെ കെണിയില്‍പ്പെടുത്തി ഖത്തറില്‍ എത്തിച്ചിട്ടുണ്ടെന്നും ഇവരില്‍ ചിലരെ ദുബായിലെ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് വിറ്റതായും യുവതി വെളിപ്പെടുത്തി.
ഇന്ത്യയില്‍ നിന്നുള്ള യുവതികള്‍ക്ക് ഖത്തറിലേക്ക് വരാന്‍ കര്‍ശനമായ വ്യവസ്ഥകളുണ്ട്. എന്നിട്ടും സ്ത്രീകളെ വിദേശത്തേക്ക് കടത്തുന്നതിന് പിന്നില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രെഷന്‍ ഉദ്യോഗസ്ഥരും ചില ട്രാവല്‍ ഏജന്‍സി ഉടമകളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Post Your Comments