ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തിലൂടെ ബുദ്ധിമുട്ടുന്ന ജനങ്ങളെ സഹായിക്കാന്‍ പുതിയ മാര്‍ഗവുമായി റിസര്‍വ് ബാങ്ക്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ഉറപ്പ് നല്കി.
കേന്ദ്രസര്‍ക്കാരിന്റെ പെട്ടെന്നുണ്ടായ തീരുമാനത്തില്‍ ജനങ്ങള്‍ക്കുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തി. സത്യസന്ധമായി പണം സമ്പാദിച്ചവരുടെ പ്രയാസങ്ങള്‍ നീക്കാനുള്ള എല്ലാ നടപടികളുമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ രാജ്യത്തെ ബാങ്കുകളിലെ കറന്‍സി ലഭ്യത വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഉര്‍ജിത് പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ പഴയ പടിയാകുമെന്നും അദ്ദേഹം ഉറപ്പ് നല്കുന്നു.
പണം ചെലവാക്കിയുള്ള കൊടുക്കല്‍ വാങ്ങല്‍ കുറച്ച് ദിവസം നിയന്ത്രിക്കണമെന്നും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ പരമാവധി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത് പണമിടപാടുകളുടെ ചെലവു കുറയ്ക്കും. പുതിയ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ആര്.ബി.ഐ പൂര്‍ത്തിയാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments