ഇസ്ലാമാബാദ്● ഇന്ത്യയില്‍ നിന്നുള്ള പരുത്തി, പച്ചക്കറി തുടങ്ങിയ കാര്‍ഷികോത്പന്നങ്ങളുടെ ഇറക്കുമതി പാകിസ്ഥാന്‍ അവസാനിപ്പിച്ചു. നിയന്ത്രണരേഖയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച പശ്ചാത്തലത്തിലാണ് നടപടിയെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വാഗ അതിര്‍ത്തി വഴിയും കറാച്ചി തുറമുഖം വഴിയുമുള്ള ഇറക്കുമതി തടഞ്ഞതായി പാകിസ്ഥാന്‍ പ്ലാന്റ് പ്രൊട്ടക്ഷന്‍ വകുപ്പ് (ഡി.പി.പി) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
മുന്നറിയിപ്പോ, രേഖാമൂലമുള്ള അറിയിപ്പോ ഇക്കാര്യത്തിൽ തന്നിരുന്നില്ലെന്നും നിയമന്ത്രണ രേഖയിലെ വെടിവയ്പ്പായിരിക്കും തീരുമാനത്തിന് കാരണമെന്നും കച്ചവടക്കാരും പറയുന്നു.
പാകിസ്ഥാനില്‍ തക്കാളി മുതലായ പച്ചക്കറികള്‍ ആവശ്യത്തിന് ഉത്പാദിപ്പിക്കുന്നുണ്ടെന്നും തങ്ങളുടെ കര്‍ഷകരെ സംരക്ഷിക്കാനാണ് ഇറക്കുമതി അവസാനിപ്പിച്ചതെന്നും ഡി.പി.പി മേധാവി ഇമ്രാന്‍ ഷാമി പറഞ്ഞു.
Post Your Comments