Latest NewsNewsIndia

കരയുമ്പോൾ ഈ പെൺകുട്ടിയുടെ കണ്ണിൽ നിന്ന് വരുന്നത് പഞ്ഞികൾ; സംഭവം ഇങ്ങനെ

മധ്യപ്രദേശ്: കരയുമ്പോള്‍ 11കാരി മാനസിയുടെ കണ്ണില്‍ നിന്ന് വരുന്നത് പഞ്ഞികൾ. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി 35 മുതല്‍ 40 വരെ പഞ്ഞിപോലുള്ള വസ്തു കണ്ണില്‍ നിന്നും വന്നതായാണ് മാനസിയുടെ അച്ഛന്‍ ഗെന്ദ്‌ലാല്‍ കെവാത്ത് പറയുന്നത്. കഴിഞ്ഞ മാസം മുതലാണ് മാനസിയുടെ കണ്ണിൽ ഇത്തരം മാറ്റം കണ്ടത്. കുട്ടിക്ക് പ്രേതബാധയേറ്റതാണെന്നാണ് സമീപവാസികളുടെ ഭാഷ്യം.

വിവരമറിഞ്ഞ് സമീപത്തുള്ള ഒരു ഡോക്ടറാണ് കുട്ടിയെ ഉടന്‍ ഡോക്ടറെ കാണിക്കമെന്ന് നിര്‍ദേശിച്ചത്. തുടർന്ന് ഇഴര്‍ ജബല്‍പുര്‍ മെഡിക്കല്‍ കോളജിലെ നേത്രവിദഗ്ദ്ധനായ നവനീത് സക്‌സേനയുടെ അടുത്ത് ചികിത്സ തേടിയെത്തുകയായിരുന്നു. വൈറ്റമിന്‍ ഡിയുടെ കുറവാണ് ഈ പ്രതിഭാസത്തിന്റെ കാരണമെന്നാണ് ഡോക്ടര്‍ വ്യക്തമാക്കിയത്. പോഷകാഹാരകുറവുള്ള കുട്ടികളുടെ കണ്ണില്‍ നിന്നും പഞ്ഞിക്ക് സമാനമായ വസ്തുക്കളും കല്ലിന് സമാനമായ വസ്തുക്കളും വന്നതായിട്ടുള്ള സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ടെന്നും ഡോക്ടര്‍മാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button