KeralaNews

അയ്യപ്പ ഭക്തന്മാരെ തെറ്റിദ്ധരിപ്പിച്ച്‌ പണം തട്ടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ശബരിമല: അയ്യപ്പ ഭക്തന്മാരെ തെറ്റിദ്ധരിപ്പിച്ച്‌ പണം തട്ടാന്‍ ശ്രമിച്ച ആന്ധ്ര സ്വദേശിയെ സന്നിധാനം പോലീസ് അറസ്റ്റ് ചെയ്തു. അന്നദാനം, പൂജ, മറ്റു വഴിപാടുകള്‍ നടത്തിക്കൊടുക്കും എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് സന്നിധാനം പോലീസ് അറിയിച്ചു. ഇതിനായി ബാനര്‍കെട്ടി ഭക്തരില്‍ നിന്നും സംഭാവന സ്വീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാൾ.ആന്ധ്രാപ്രദേശ് ഈസ്റ്റ് ഗോദാവരി ജില്ലയിലെ കാക്കിനാട സ്വദേശി അച്ചിരാജു (62) ആണ് അറസ്റ്റിലായത്.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button