NewsIndia

അമ്മ മരിച്ച് ദിവസങ്ങൾ മാത്രം എട്ടു വയസ്സുകാരിയായ മകളെ അയൽവാസി പീഡിപ്പിച്ചു, പെൺകുട്ടി ഗുരുതരാവസ്ഥയിൽ

 

ബംഗളൂരു: ‘അമ്മ മരിച്ചു ദിവസങ്ങൾ മാത്രം ആയ എട്ടു വയസ്സുകാരിയെ അയൽവാസിയായ 22കാരൻ ക്രൂരമായി പീഡിപ്പിച്ചു. കുട്ടിയുടെ മൂത്ത രണ്ടു സഹോദരിമാരും സ്‌കൂളിൽ പോയിരിക്കുകയായിരുന്നു. കുട്ടി സ്‌കൂളിൽ നിന്ന് നേരത്തെ വീട്ടിൽ വന്നപ്പോഴാണ് പ്രതി അതിക്രമിച്ചു വീട്ടിൽ കയറി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.താനറി റോഡ് നിവാസിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.

അയല്‍വാസിയായ ജുനൈദ് (22) എന്ന യുവാവ് പീഡിപ്പിക്കുകയും പിന്നീട് ഒളിവിൽ പോകുകയുമായിരുന്നു.സ്കൂളില്‍ നിന്നു മടങ്ങിയെത്തിയ സഹോദരിമാരാണ് അവശനിലയില്‍ രക്തം വാർന്നു കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്.ഉടനേ ത്തന്നെ ആശുപത്രിയിലെത്തിച്ച കുട്ടി പീഡനത്തിന് ഇരയായെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചു.

കുട്ടി ചികിത്സയിലാണ്. മാതാവ് മരിച്ചതിനാല്‍ അച്ഛനും മൂന്നു സഹോദരങ്ങള്‍ക്കുമൊപ്പം താനറി റോഡിലെ വാടകവീട്ടിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്.അച്ഛൻ നിർമ്മാണ തൊഴിലാളിയാണ്. പോക്സോ നിയമപ്രകാരം പോലീസ് പ്രതിക്കെതിരെ കേസെടുത്തു. പ്രതിക്കായി തെരച്ചിൽ തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button