
ജെറുസലേം: ഇസ്രയേലിൽ ദുരിതം വിതച്ചുകൊണ്ടിരിക്കുന്ന തീക്കാറ്റിന് പിന്നിൽ അൽഖ്വയിദയെന്ന് സൂചന. മസാദത്ത് അൽ മുജാഹിദ്ദീൻ എന്ന പാലസ്തീൻ സലഫി സംഘടനയാണ് ഇതിന് പിന്നിലെന്നാണ് അന്വേഷണ ഏജൻസികളുടെ നിലവിലെ സംശയം. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. അതേസമയം, തീക്കാറ്റിന് അൽഖ്വയിദയെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നും റിപോർട്ടുണ്ട്.സംഭവത്തിന് പിന്നിൽ പാലസ്തീൻ തീവ്രവാദ ഗ്രൂപ്പുകളാണെന്നാണ് ഇസ്രയേൽ ആരോപണം .എന്നാൽ സാഹചര്യം മുതലെടുത്ത് ഉത്തരവാദിത്വം തങ്ങളുടെ തലയിൽ കെട്ടിവയ്ക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആരോപിക്കുകയുണ്ടായി.
വടക്കൻ ഇസ്രയേലിലെ കാർമൽ വനത്തിൽ ചൊവ്വാഴ്ചയോടെ ആരംഭിച്ച തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് സ്ഥിതി രൂക്ഷമാമായത്. ദിവസങ്ങളായി തുടരുന്ന തീയണക്കുവാൻ അഗ്നിശമന സേന പരിശ്രമത്തിലാണ്. തീ നിയന്ത്രണ വിധേയമാക്കാൻ തുർക്കിയും റഷ്യയും ഉൾപ്പെടെ അഞ്ചു രാജ്യങ്ങൾ സഹായവുമായി എത്തിയിട്ടുണ്ട്. അതേസമയം തീക്കാറ്റിനെ തുടർന്ന് പ്രദേശത്ത് നിന്നും 80,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമായാതായി പറയുന്നുണ്ടെങ്കിലും പലയിടങ്ങളിലും തീക്കാറ്റ് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്.
വടക്കൻ ഇസ്രയേലിലെ കാർമൽ വനത്തിൽ ചൊവ്വാഴ്ചയോടെ ആരംഭിച്ച തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് സ്ഥിതി രൂക്ഷമാമായത്. ദിവസങ്ങളായി തുടരുന്ന തീയണക്കുവാൻ അഗ്നിശമന സേന പരിശ്രമത്തിലാണ്. തീ നിയന്ത്രണ വിധേയമാക്കാൻ തുർക്കിയും റഷ്യയും ഉൾപ്പെടെ അഞ്ചു രാജ്യങ്ങൾ സഹായവുമായി എത്തിയിട്ടുണ്ട്. തീക്കാറ്റിനെ തുടർന്ന് പ്രദേശത്ത് നിന്നും 80,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമായാതായി പറയുന്നുണ്ടെങ്കിലും പലയിടങ്ങളിലും തീക്കാറ്റ് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്.
Post Your Comments