മേജര്‍ ജനറല്‍ ഗഗന്‍ദീപ് ബക്ഷി പറയുന്നതനുസരിച്ച് 15 ട്രില്ല്യന്‍ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ ശേഷിയുള്ള 5 പ്രസുകളാണ് പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നും ഈ വിവരങ്ങള്‍ ലഭിച്ച പ്രധാനമന്ത്രി തിരിച്ചറിഞ്ഞു. ഇപ്പോഴല്ലെങ്കില്‍ ഇനിഒരിക്കലും കഴിയില്ല. ഒരു സാമ്പത്തിക പേള്‍ഹാര്‍ബര്‍ സാഹചര്യമാണ് പാകിസ്ഥാന്‍ സൃഷ്ടിച്ചിരുക്കുന്നത്. മാത്രമല്ല കഴിഞ്ഞ കുറേമാസങ്ങളായി ജമ്മു കാശ്മീരിലും ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിലും ഭീകരവാദപ്രവര്‍ത്തനങ്ങളും ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്നു.
മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു പ്രധാനമന്ത്രിയുടെ തീരുമാനം. ഒടുവില്‍ അത് ചെയ്യുകയും ചെയ്തു. വളരെ അടുത്ത കുറച്ച് പേരെ മാത്രമേ ഇക്കാര്യം അറിയിച്ചിരുന്നുള്ളൂ. ഇപ്പോള്‍ ആ തീരുമാനം ഭൂരിപക്ഷം ജനങ്ങളും അംഗീകരിച്ചിരിക്കുന്നു.
നരേന്ദ്രമോദി എന്ന വ്യക്തിയ്ക്ക് അത്ര എളുപ്പമായിരുന്നില്ല ഇത്. അദ്ദേഹം സ്വന്തം വോട്ടുബാങ്കിന് തന്നെയാണ് അസൗകര്യം സൃഷ്ടിച്ചത്. അദ്ദേഹം തന്റെ സ്വന്തം ജനങ്ങളെയാണ് ലക്ഷ്യമിട്ടത്. നിരാപരാധികളായ നിരവധിപേരെ രക്ഷിക്കുക. ഒപ്പം കള്ളപ്പണവും, തീവ്രവാദികളും, മാവോവാദികളും ഒക്കെ ചേര്‍ന്ന ഒരു യുദ്ധസമാനമായ സാഹചര്യം ഒഴിവാക്കുക. മറ്റൊരു ലക്ഷ്യം അടുത്ത ആഗോള മാന്ദ്യത്തെ നേരിടാന്‍ ഇന്ത്യന്‍ 3 ടയര്‍ ബാങ്കുകളെ ശക്തിപ്പെടുത്തുക എന്നതായിരുന്നു. കഴിഞ്ഞതവണത്തെ ആഗോള മാന്ദ്യത്തെ ഇന്ത്യന്‍ ബാങ്കുകള്‍ അതിജീവിച്ചെങ്കിലും ട്രംപിന്റെ ഇന്ത്യയ്ക്കെതിരായ രഹസ്യ നയങ്ങളും മറ്റും പരിഗണിക്കുമ്പോള്‍ ഇത്തവണ അതിന് കഴിഞ്ഞെന്ന് വരില്ല. ചൈന പോലെയുള്ള 1 ടയര്‍ ബാങ്കുകള്‍ ചിലപ്പോള്‍ പിടിച്ചുനിന്നേക്കാം.
2019 ലെ തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും അദ്ദേഹത്തിന്റെ മുന്‍ഗണനകള്‍ക്ക് മാറ്റമുണ്ടാകില്ല. അത് ഇന്ത്യയും ഇന്ത്യക്കരുമാണ്. ഒരു കാര്യം ഉറപ്പിക്കാം നമ്മുടെ രാജ്യം ശരിയായ കൈകളിലാണ്.
Post Your Comments