ഭോപ്പാൽ : മദ്ധ്യപ്രദേശിലെ ലവ്കുശ് നഗറിലെ ക്രിസ്ത് ജ്യോതി സ്കൂൾ ബസ് മറിഞ്ഞ് പതിനേഴു കുട്ടികൾക്ക് പരിക്കേറ്റു. ആറു കുട്ടികളുടെ നില ഗുരുതരമാണ്. ചാന്ദ്ല എന്ന സ്ഥലത്തുനിന്നും കുട്ടികളുമായി സ്കൂളിലേക്ക് വന്ന ബസ്സിലെ ഡ്രൈവർ ഒരു മോട്ടാർ സൈക്കിൾ യാത്രികനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മറിഞ്ഞാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ ഛത്തർപുർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments