India

നോട്ട് നിരോധനം : പ്രധാനമന്ത്രിക്കു പ്രശംസകളറിയിച്ച് ചൈന

ബീജിങ്: നോട്ട് പിൻവലിക്കൽ ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ധീരമായ നടപടിയാണെന്ന് ചൈന. ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിലെ എഡിറ്റോറിയലിലാണ് പ്രധാനമന്ത്രിയെ പ്രശംസിച്ച ലേഖനം പുറത്തു വന്നിരിക്കുന്നത്. നോട്ട് പിൻവലിക്കൽ നടത്തിയത് ചൂതാട്ടത്തിന് സമാനമാണ് , പുതിയ കീഴ് വഴക്കങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും, ധീരമായ തീരുമാനം വിജയിച്ചാലും ഇല്ലെങ്കിലും അഴിമതി തടയുന്നതില്‍ ഇത് എത്ര മാത്രം ഫലപ്രദമാണെന്ന കാര്യത്തെക്കുറിച്ച് ചൈനയ്ക്ക് പഠിക്കാനുണ്ടെന്നും
ലേഖനത്തിൽ അഭിപ്രായപ്പെടുന്നു.

തീരുമാനങ്ങൾ ഉൾക്കൊള്ളാനുള്ള ഭരണകൂടത്തിന്റെ ഇച്ഛാശക്തിയെയും ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷമയേയും പരീക്ഷിക്കുന്ന നീക്കമാണ് ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയത്. നല്ല ഉദ്ദേശത്തോടു കൂടിയുള്ള മോദിയുടെ നീക്കം വിജയിക്കണമെങ്കിൽ കരുത്താർന്ന സമ്പദ് വ്യവസ്ഥയും,ജനങ്ങളുടെ പൂർണ്ണ സഹകരണവും ഉണ്ടെങ്കില്‍ മാത്രമേ സാധിക്കു. പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മോദി സര്‍ക്കാരിന്റെ ശേഷിയെ ജനങ്ങൾ സംശയിച്ചു തുടങ്ങിയതായും ലേഖനത്തില്‍ ചൈന ചൂണ്ടി കാട്ടുന്നു.

ചൈനയില്‍ ഇത് നടപ്പിലാക്കിയാല്‍ എന്താണ് സംഭവിക്കുക എന്ന് പറയാന്‍ സാധിക്കില്ല. കള്ളപ്പണത്തിനെയും അഴിമതിയെയും അടിച്ചമർത്താൻ പുതിയ നീക്കം സഹായിക്കുമെങ്കിലും ഇന്ത്യയിൽ 90 ശതമാനം കറൻസി ഉപയോഗിച്ചുള്ള ഇടപാടിൽ,85 ശതമാനം കറൻസിയും പിൻവലിക്കുമ്പോൾ അത് ജ നജീവിതത്തെ ബാധിക്കുമെന്നും, ഇത് മൂലം ഉണ്ടാകുന്ന സാമുഹ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകാതെ വരുമെന്നും ലേഖനത്തിൽ പറയുന്നു. ഇന്ത്യയിൽ ഉണ്ടായ സംഭവവികാസങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മാത്രമേ ചൈന തങ്ങളുടെ സാമ്പത്തിക പരിഷ്‌കരണത്തിലേക്ക് കടക്കു എന്നും ലേഖനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button