
തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്കെതിരായ ഭീകരതയ്ക്ക് തിരിച്ചടി നല്‍കുമെന്നു പോസ്റ്റർ കണ്ടെത്തി. സ്പെന്‍സര്‍ ജങ്ഷനിലെ ഇന്ത്യന്‍ കോഫി ഹൗസിലെ പുരുഷന്‍ മാരുടെ മൂത്രപ്പുരയിലാണ് പോസ്റ്റര്‍ കണ്ടെത്തിയത്.ചുവന്ന മഷിയില്‍ ആണ് എഴുത്ത്.പോസ്റ്ററിന്റെ ആധികാരികതയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.പരിശോധനകള്‍ക്ക് ശേഷം പോലീസ് പോസ്റ്റര്‍ നീക്കം ചെയ്തു.നിലമ്പൂരിലെ മാവോയിസ്റ് കൊലപാതകത്തിന് എതിരായാണ് പോസ്റ്റർ എന്ന് കരുതപ്പെടുന്നു.
Post Your Comments