തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന നടപടിക്കെതിരെ വനം-മൃഗസംരക്ഷണ മന്ത്രിയും. തീവ്രവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത്. കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തില്‍ കൊല്ലുന്നത് ശരിയല്ലെന്നും മന്ത്രി കെ രാജു പറഞ്ഞു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ നാട്ടില്‍ അരാജകത്വം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസിന് വെടിവെച്ച് കൊല്ലാന്‍ അധികാരമുണ്ടെന്ന് കരുതുന്നില്ല. നിലമ്പൂരിലെ തണ്ടര്‍ബോള്‍ട്ട് നടപടി വനംവകുപ്പ് അറിഞ്ഞിരുന്നില്ലെന്നും കെ രാജു പറഞ്ഞു. അതേസമയം നിലമ്പൂര്‍ വനത്തിനുള്ളിലെ മാവോയിസ്റ്റുകളുടെ കൊലപാതകത്തില്‍ ദുരൂഹതയേറുകയാണ്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തുന്നതിന് പകരം ആര്‍ഡിഒയുമായി ഇന്‍ക്വസ്റ്റ് നടത്തിയ സര്‍ക്കാര്‍ നടപടി ദുരൂഹമാണെന്നും സംശയിക്കപ്പെടേണ്ടതാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
Post Your Comments