KeralaNews

മനുഷ്യ സ്നേഹത്തിന്റെ മഹാപ്രതീകത്തിന് ഇന്ന് ഒരു വയസ് :നൗഷാദിന്റെ കുടുംബത്തോടുള്ള സർക്കാർ അവഗണന തുടരുന്നു

കോഴിക്കോട്: മാന്‍ഹോള്‍ ദുരന്തത്തിൽ മരിച്ച കോഴിക്കോട്ടെ ഓട്ടോറിക്ഷ ഡ്രൈവര്‍ നൗഷാദിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ് തികയുമ്പോഴും നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം ഇനിയും പ്രവർത്തികമായില്ല.കോഴിക്കോട് നഗരത്തില്‍ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ട ആന്ധ്ര സ്വദേശികളായ നരസിംഹം, ഭാസ്‌കര്‍ എന്നിവരെ രക്ഷിക്കുന്നതിനിടെയാണ് നൗഷാദും മരണത്തിന് കീഴടങ്ങിയത്.

ഇതേ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ നൗഷാദിന്റെ വീട്ടിലത്തെിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് 5 ലക്ഷം രൂപ സഹായധനം നൽകുന്നതിനൊപ്പം നൗഷാദിന്റെ ഭാര്യക്ക് ജോലിയും വാഗ്ദാനം ചെയ്തത്.എന്നാൽ ഒരു വർഷത്തിനിപ്പുറവും ബികോം. ബിരുദധാരിയായ നൗഷാദിന്റെ വിധവ സഫ്രീനക്ക് ജോലി ലഭിച്ചിട്ടില്ല.അതേസമയം ബികോം ബിരുദധാരിയായ സഫ്രീനക്ക് കെഎസ്എഫ്ഇയില്‍ ജോലി ലഭിക്കുമെന്നാണ് അറിയിച്ചിരുന്നതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.അപേക്ഷയുമായി പുതിയ സർക്കാരിനേയും സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവർ വ്യക്തമാക്കുന്നു. അനുശോചന യോഗങ്ങളും മറ്റും സംഘടിപ്പിക്കുന്നവർ തങ്ങളുടെ ദുരിതങ്ങൾ കൂടി കാണണമെന്ന് നൗഷാദിന്റെ കുടുംബം ആവശ്യപെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button