ആഫ്രിക്ക: നൂറുകണക്കിനു സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത എച്ച് ഐ വി ബാധിതനായ പുരുഷന് ശിക്ഷ വെറും രണ്ടു വർഷം.ഹെയ്ന എന്ന ദുരാചാരാചാരത്തിനായി പെൺകുട്ടികളെയും വിധവകളെയും ഉപയോഗപ്പെടുത്തിയ എറിക് അനിവ എന്ന ആളെയാണ് 2 വർഷത്തെ ശിക്ഷയ്ക്ക് വിധിച്ചത്.എച്ച് ഐ വി ബാധിതനായ താൻ നൂറിലധികം പെൺകുട്ടികളെയും വിധവകളെയും ആചാരത്തിൻെറ ഭാഗമായി ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്നും ഇതിന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ തനിക്ക് പണം തരുമായിരുന്നുവെന്നും ഒരു പ്രമുഖ മാധ്യമത്തിൽ സംപ്രേക്ഷണം ചെയ്ത ഡോക്യുമെൻററിയിലൂടെ ഹെയ്ന വെളിപ്പെടുത്തിയിരുന്നു.പെൺകുട്ടികൾ പ്രായപൂർത്തിയായ ശേഷം കുടുംബക്കാർ അവളെ എറിക്കിന് കാഴ്ചവയെക്കും അവൾക്കു നല്ല കുടുംബജീവിതം കിട്ടാനും ഭാഗ്യം വരാനുമാണ് ഹെയ്ന എന്ന ദുരാചാരത്തിന് അവരെ വിധേയാമാക്കുന്നതെന്നാണ് അവരുടെ നിലപാട്.
എന്നാൽ ഡോക്യുമെൻറി സമൂഹത്തിൽ വലിയ ചർച്ചാവിഷയമായി മാറിയതോടെ പ്രസിഡൻറ് പീറ്റർ മുത്തരിക എറികിനെ വിചാരണ ചെയ്യാൻ നിർദേശിക്കുകയായിരിന്നു. വിചാരണയെത്തുടർന്നാണ് ഇയാൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.ഇയാൾക്ക് എച്ച് ഐ വി പോസിറ്റീവ് ആണെന്നോ പ്രായപൂർത്തിയായ പെൺകുട്ടികളെ ഇയാൾ ദുരുപയോഗം ചെയ്തെന്നോ ഉള്ള വിഷയങ്ങൾ പരിഗണിക്കാതെയാണ് ഇയാൾക്ക് കേവലം രണ്ട് വർഷത്തെ ശിക്ഷ വിധിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Post Your Comments