ന്യൂഡൽഹി: സ്വര്‍ണം കൈവശം വയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ധനമന്ത്രാലയം. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടിക്ക് പിന്നാലെ വ്യക്തികള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ആയിരുന്നു വാര്‍ത്തകള്‍. എന്നാൽ അങ്ങനെയൊരു നിർദേശവും കേന്ദ്ര സർക്കാരിനു മുന്നിലില്ലെന്നും വ്യക്തമാക്കി.
അതുപോലെ വ്യക്തികളുടെ ബാങ്ക് ലോക്കറുകൾ ഡിജിറ്റൈസ് ചെയ്യുമെന്നും റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലേ അവ തുറക്കാനാകൂവെന്നും സമൂഹ മാധ്യമങ്ങളിൽ നേരത്തേ അഭ്യൂഹം പടരുകയും ഗവൺമെന്റ് അതു നിഷേധിക്കുകയും ചെയ്തിരുന്നു.
Post Your Comments