NewsInternational

പോരാട്ട വീര്യത്തിന്റെ അസ്തമിക്കാത്ത പ്രതീകം

1926 ആഗസ്ത് 13ന് ക്യൂബയിലെ ഓറിയന്റെ പ്രവിശ്യയിലെ ബിറന്‍ എന്ന സ്ഥലത്താണ് ഫിഡല്‍ കാസ്ട്രോ എന്ന ഫിഡല്‍ അലെജാന്‍ഡ്രോ കാസ്ട്രോ റൂസ് ജനിച്ചത്.പിതാവ് സ്പെയിന്‍കാരനായ ഏഞ്ചല്‍ കാസ്ട്രോ. മാതാവ് ക്യൂബക്കാരിയായ ലിനാറുസ് ഗോണ്‍സാലസം.പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം നിയമപഠനത്തിനായി 1945ല്‍ ഹവാന യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. 1950ല്‍ നിയമബിരുദം കരസ്ഥമാക്കിയതിനുശേഷം അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു. എന്നാല്‍ രാഷ്ട്രീയത്തോടും വിപ്ലവപ്രവര്‍ത്തനങ്ങളോടുമായിരുന്നു കാസ്ട്രോക്ക് ആഭിമുഖ്യം. തുടർന്ന് അദ്ദേഹം സോഷ്യല്‍ ഡെമോക്രാറ്റിക് ഓര്‍ത്തഡോക്സ് പാര്‍ട്ടിയില്‍ അംഗത്വം നേടി.

അട്ടിമറിയിലൂടെ അധികാരത്തിലേറിയ ബാറ്റിസ്റ്റയെ അംഗീകരിക്കാന്‍ കാസ്ട്രോയും കാസ്ട്രോയുടെ പാർട്ടിയും തയ്യാറായിരുന്നില്ല.1953 ജൂലായ് 26ന് സാന്റിയാഗോ ദെ ക്യൂബയിലെ മൊങ്കാട സൈനികത്താവളം ആക്രച്ച കുറ്റത്തിനെതിരെ കാസ്ട്രോയെ 15 വര്‍ഷത്തേയും സഹോദരന്‍ റൗളിനെ 13 വര്‍ഷത്തേയും തടവിന് വിധിച്ചു.മൊങ്കാടാ കേസിന്റെ വിചാരണയ്ക്കിടെ’ചരിത്രം എന്നെ കുറ്റവിമുക്തനാക്കു'(history will absolve me)എന്ന് അദ്ദേഹം നടത്തിയ പ്രസ്താവന ഇന്നും വിപ്ലവ മനസുകളിൽ അലയടിക്കുന്നു.

മെക്സിക്കോയില്‍വെച്ച് അദ്ദേഹം 26 ഓഫ് ജൂലായ് മൂവ്‌മെന്റ് എന്ന വിപ്ലവ പ്രസ്ഥാനത്തിന് രൂപം നല്‍കി. അപ്പോഴും ബാറ്റിസ്റ്റക്കെതിരെ പൊരുതുകയായിരുന്നു കാസ്‌ട്രോയുടേയും കൂട്ടാളികളുടെയും ലക്ഷ്യം.1956 ഡിസംബറില്‍ കാസ്ട്രോ, സഹോദരന്‍ റൗള്‍, ചെഗുവേര തുടങ്ങിയവരടങ്ങുന്ന സംഘം ഒരു ബോട്ടില്‍ യാത്രചെയ്ത് ക്യൂബന്‍ തീരത്തെത്തി. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കാസ്ട്രോയുടെ സംഘത്തിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.എന്നാൽ പിന്മാറാൻ കാസ്ട്രോ എന്ന വിപ്ലവ നായകൻ തയ്യാറായിരുന്നില്ല. ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരെ ഗറില്ലാ സമരമുറ പ്രയോഗിച്ച കാസ്ട്രോക്കെതിരെ പിടിച്ചു നില്ക്കാൻ കഴിയില്ലെന്നുറപ്പായതോടെ 1959 ജനവരി ഒന്നിന് ബാറ്റിസ്റ്റ ക്യൂബയിൽ നിന്നും പലായനം ചെയ്യുകയും തുടർന്ന് ഫിദൽ കാസ്ട്രോ എന്ന വിപ്ലവ നായകൻ അധികാരത്തിലേറുകയുമായിരിന്നു.

https://youtu.be/LC4hNWzyCzU

shortlink

Post Your Comments


Back to top button