ന്യൂ ഡൽഹി : നോട്ട് പ്രതിസന്ധി മറികടക്കാൻ രാജ്യത്തെ പണമിടപാടുകൾ ഉപഭോക്തൃ സൗഹ്യദ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലേക്കു മാറ്റുവാനുള്ള സാധ്യതകൾ കണ്ടെത്താൻ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അധ്യക്ഷനായുള്ള ഉന്നതതല സമിതിയെ കേന്ദ്ര സർക്കാർ ചുമതല പെടുത്തി.
രാജ്യത്തെ ഗ്രാമീണ മേഖലയില്‍ അടക്കം വിവധ ഭാഗങ്ങളില്‍ നോട്ട് രൂപത്തിലാണ് പണമിടപാടുകള്‍ നടത്തുന്നത്. നോട്ട് അസാധുവാക്കിയ നടപടിയില്‍ പണമിടപാടുകള്‍ പൂര്‍ണ്ണമായും ഡിജിറ്റലിലേക്ക് മാറാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ രാജ്യത്ത് ഇല്ലാത്തത് ഗുരുതര പ്രശ്നങ്ങള്‍ക്ക് ഇടയാക്കി. ഈ സാഹചര്യത്തിലാണ് ഡിജിറ്റല്‍ പേയ്‌മെന്റ് സുഗമമാക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിയ്ക്ക് രൂപം നല്‍കിയത്.
കറന്‍സി രഹിത സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ദീര്‍ഘകാല ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സമിതിയെ രൂപ പെടുത്തിയത്. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം പൂര്‍ണതോതില്‍ നടപ്പിലാക്കുന്നതിന് നേരിടേണ്ടിവരുന്ന പോരായ്മകള്‍ കണ്ടെത്തി, പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുക എന്നതാണ് സമിതിയുടെ ഉത്തരവാദിത്വം
ഡിജിറ്റൽ പണമിടപാടിലേക്കുള്ള ചുവടു മാറ്റം കളളപ്പണം തടയാന്‍ഏറെ ഗുണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. പണമിടപാടുകളുടെ ഡിജിറ്റല്‍വത്ക്കരണം കാര്യക്ഷമമാക്കാനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഡിജിറ്റല്‍വത്ക്കരിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് രാജ്യത്തെ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നും തന്ന ചോദ്യം ചെയ്തില്ലെങ്കിലും, പണ ലഭ്യത ഉറപ്പുവരുത്താന്‍ കഴിയാത്തതാണ് വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയരാൻ കാരണം. ഏന്നാൽ പണമിടപാടുകള്‍ ഡിജിറ്റല്‍ മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തുക എന്ന വിശദീകരണവുമായാണ് സർക്കാർ രംഗത്തെത്തിയത്.
Post Your Comments