ന്യൂ ഡൽഹി : കള്ളപ്പണം വെളിപ്പെടുത്താൻ ഗരീബ് കല്യാണ്‍ യോജന പദ്ധതിയുമായി ആർ.ബി.ഐ. പദ്ധതിയുടെ ഭാഗമായി കള്ളപ്പണം സ്വയം വെളിപ്പെടുത്തുന്നവര്‍ അമ്പത് ശതമാനം തുക നികുതിയായി അടയ്ക്കണം,ബാക്കി വരുന്ന തുകയില്‍ അമ്പത് ശതമാനം നാല് വര്‍ഷം ഗരീബ് കല്യാണ്‍ യോജനയില്‍ നിക്ഷേപിക്കണം. സ്വമേധയാ വെളിപ്പെടുത്തുന്നവര്‍ നല്‍കുന്ന നികുതി പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്നും ആര്‍ബിഐ അറിയിച്ചു. ഡിസംബര്‍ 30ന് ശേഷം കള്ളപ്പണം ഉണ്ടെന്ന് തെളിഞ്ഞാല്‍ നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. കൂടാതെ ബാങ്കുകളില്‍ നിന്നും പിന്‍വലിക്കുന്ന തുക കുറയ്ക്കാനും ആര്‍ബിഐ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments