KeralaCrime

നിരോധിത ലഹരി മരുന്ന് വിദ്യാർത്ഥി പിടിയിൽ

അരൂർ : നിരോധിത ലഹരിമരുന്നായ 50 എൽഎസ്ഡി ഷുഗർ കട്ടകളുമായി (പഞ്ചസാരയുമായി കൂട്ടിയോജിപ്പിച്ച ലഹരി മരുന്ന്) എറണാകുളം പുതുവൈപ്പ് ഇറ്റിപ്പറമ്പ് സ്വദേശിയും ബിബിഎ വിദ്യാർഥിയുമായ ഷാരോ (21) മിനെ പോസ്റ്റ് ഓഫിസ് റോഡിനു സമീപത്തുനിന്നു രാത്രിയിൽ അരൂർ പോലീസ് പിടി കൂടി . ആന്റിനർക്കോട്ടിക് ഡിവൈഎസ്പി മുഹമ്മദ് കബീർ റാവുത്തറിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് അരൂർ എസ്ഐ ടി.എസ്.റെനീഷും സംഘവും നടത്തിയ രണ്ടു ദിവസത്തെ നീരീക്ഷണത്തിനോടുവിലാണ് ഇയാൾ പോലീസ്  പിടിയിലായത്.

ഗോവയിൽ നിന്ന് ലഹരി മരുന്നു കൊണ്ടുവരുന്നവരെക്കുറിച്ചും,ഇയാളുടെ കയ്യിൽ നിന്നും ലഹരി മരുന്നു വാങ്ങുന്നവരെക്കുറിച്ചും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഗോവയിൽനിന്നു 50 എൽഎസ്ഡി കട്ടകൾ കൊച്ചിയിൽ എത്തിച്ചു കഴിഞ്ഞാൽ രണ്ട് ലക്ഷം രൂപയാണു വാങ്ങുന്നതെന്നും, ഒരുകട്ട നാലും, എട്ടും കഷണങ്ങളാക്കി വിൽപ്പന നടത്തുമ്പോൾ ആറ് ലക്ഷം രൂപയോളം ലഭിക്കുമെന്നും ഷാരോം പോലീസിനോട് പറഞ്ഞു. ഷാരോമിന്റെ മൊബൈൽ ഫോണിലെ കോളുകൾ പരിശോധിച്ചപ്പോൾ ലഹരിമരുന്നു വാങ്ങുന്നതിന്റെ പണം മൊത്തമായി നൽകുന്നതു ഷാരോമാണെന്നും ഇതു വിവിധ കേന്ദ്രങ്ങളിൽ വിൽപ്പന നടത്താൻ നിരവധി പേരുണ്ടെന്നും പോലീസിന് അറിയാൻ സാധിച്ചു. ഈ ലഹരിമരുന്ന് രണ്ട് ഗ്രാം സൂക്ഷിച്ചാൽ ഒരു കിലോ കഞ്ചാവ് പിടിക്കുന്ന കുറ്റം തന്നെയാണെന്നും, വാങ്ങുന്നവരിൽ കൂടുതൽ പേരും പ്രഫഷനൽ കോളജ് വിദ്യർഥികളാണെന്നും പൊലീസ് പറഞ്ഞു.

നാലു മാസം മുൻപ് അരൂർ പൊലീസ് സ്റ്റേഷനിലെ മുൻ എസ്ഐ കെ.ജി.പ്രതാപ് ചന്ദ്രൻ എൽഎസ്ഡി സ്റ്റാംപ് എന്ന ലഹരി മരുന്നുമായി നാല് എൻജിനീയറിങ് കോളജ് വിദ്യാർഥികളെ പിടികൂടിയിരുന്നു. സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, പി.ആർ. ശ്രീജിത്ത്, അലക്സ്, നിസാർ, സത്താർ, നർക്കോട്ടിക് സ്ക്വാഡിലെ ബൈജു, ടോണി, അബിൻ എന്നിവരും ഷാരോമിനെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.

shortlink

Post Your Comments


Back to top button