ജലന്ദര്‍: പഞ്ചാബിൽ വിജയിക്കാൻ പുതിയ തന്ത്രം മെനഞ്ഞ് ആം ആദ്‌മി പാർട്ടി. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ ദളിത് ഉപമുഖ്യമന്ത്രിയുണ്ടാകുമെന്നാണ് വാഗ്‌ദാനം. ആംആദ്മി പാര്‍ട്ടി പുറത്തിറക്കിയ ദളിത് പ്രകടനപത്രികയുടെ പ്രകാശന ചടങ്ങിൽ അരവിന്ദ് കേജ്‌രിവാൾ ആണ് പ്രഖ്യാപനം നടത്തിയത്.എല്ലാ ദളിതര്‍ക്കും വീട്, പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം 51,000 രൂപയായി വര്‍ദ്ധിപ്പിക്കും എന്നിവയും വാഗ്‌ദാനത്തിൽ ഉൾപ്പെടുന്നു.
ഇത് വരെ ആരും ദളിതർക്ക് അധികാരം നൽകിയിട്ടില്ലെന്നും ആംആദ്മി പാര്‍ട്ടി ദളിതര്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേജ്‌രിവാൾ പറഞ്ഞു. 38 ശതമാനത്തോളം ദളിതരാണ് പഞ്ചാബിൽ ഉള്ളത്.
Post Your Comments