
സിങ്കപ്പൂർ: കള്ളനോട്ടു നിർമ്മാണത്തെ തുടർന്ന് ഇന്ത്യക്കാരൻ സിംഗപ്പൂരിൽ അറസ്റ്റിലായി.സിങ്കപ്പൂർ കറൻസി പ്രിന്റ് എടുത്തുപയോഗിച്ച ശശികുമാർ ലക്ഷ്മൺ എന്ന ആളാണ് അറസ്റ്റിലായത്.സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്വന്തമായി നോട്ട് പ്രിന്റു ചെയ്യുകയായിരുന്നു ഇയാൾ.
സിംഗപ്പൂർ കറൻസിയുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്തു രണ്ടു വശവും വളരെ ശ്രദ്ധാപൂർവ്വം ഒട്ടിച്ചായിരുന്നു ഇയാൾ കള്ളനോട്ടു ഉണ്ടാക്കിയത്. ഇത് കൊടുത്ത് സിഗരറ്റ് പാക്കറ്റ് വാങ്ങുകയും ബാക്കിയുമായി പോകുകയും ചെയ്തു. ഷോപ് സൂപ്പർ വൈസറിനു തോന്നിയ സംശയമാണ് ഇയാൾ പിടിയിലാകാൻ കാരണം.
നോട്ട് കള്ളനോട്ടാനാണെന്നു മനസ്സിലായ ഷോപ് സൂപ്പർ വൈസർ വിവരം പോലീസിൽ അറിയിച്ച് ഇയാളെ പിടികൂടുകയായിരുന്നു.കളളനോട്ട് പ്രിന്റ് ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങൾ കൈവശം സൂക്ഷിക്കുക എന്നീ വകുപ്പുകൾ പ്രകാരം സിംഗപ്പൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 20 വര്ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ് ഇത്.
Post Your Comments