ന്യൂഡൽഹി: അസാധുവാക്കിയ അഞ്ഞൂറിന്റെ നോട്ടുകൾ ഉപയോഗിക്കാനുള്ള സമയപരിധി കേന്ദ്രസർക്കാർ ഡിസംബർ 15 ന് വരെ നീട്ടി. എന്നാൽ 1000 രൂപ നോട്ടുകൾ ഇനിമുതൽ നിക്ഷേപത്തിന് മാത്രമേ ഉപയോഗിക്കാനാകൂ. 500 രൂപ നോട്ടുകള്‍ നിക്ഷേപത്തിന് അല്ലാതെ ഡിസംബര്‍ 15 വരെ ഉപയോഗിക്കാവുന്ന ആവശ്യങ്ങള്‍ താഴെ പറയുന്നു.
ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനുള്ള മരുന്നുകള്‍ വാങ്ങാനും, പാചകവാതക സിലിണ്ടറുകള്‍ വാങ്ങാനും , ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഭക്ഷണം വാങ്ങാനും പഴയ നോട്ടുകൾ ഉപയോഗിക്കാം. രണ്ടായിരം രൂപ വരെ സ്‌കൂളുകളിൽ ഫീസ് അടയ്ക്കാൻ സ്വീകരിക്കും. സര്‍ക്കാര്‍ നികുതി, ബില്‍, പിഴ, വെള്ളക്കരം, വൈദ്യുതി ബിൽ, ശവസംസ്‌കാരം, വിമാനടിക്കറ്റ് എന്നീ ആവശ്യങ്ങൾക്കും അഞ്ഞൂറ് രൂപ നോട്ടുകൾ ഉപയോഗിക്കാം. 500 രൂപ വരെയുള്ള മൊബൈല്‍ പ്രീപെയ്ഡ് റീചാര്‍ജുകൾക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലെ മില്‍ക്ക് ബൂത്തുകളിലും പഴയ നോട്ടുകൾ നൽകാവുന്നതാണ്.
Post Your Comments