ന്യൂ ഡൽഹി : പുതിയ 500 രൂപ നോട്ടിൽ പിഴവുകളുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് മറുപടിയുമായി ആർ.ബി.ഐ രംഗത്ത്. അച്ചടി പിശകുള്ള നോട്ടുകൾ ഉപയോഗിക്കുന്നതിൽ ആശങ്ക വേണ്ട. തിടുക്കപ്പെട്ട് നോട്ട് അച്ചടിച്ചതിനാലാണ് ഇത്തരം പിഴവുകള്‍ വന്നതെന്നും, അവയ്ക്ക് നിയമപ്രാബല്യം ഉണ്ടായിരിക്കുമെന്നും ആര്‍.ബി.ഐ അധികൃതർ അറിയിച്ചു. ലക്ഷത്തില്‍ ഒരു നോട്ടില്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ ഉള്ളതെന്നും ഇത്തരം നോട്ടുകള്‍ ഉപയോഗിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് അവ ബാങ്കുകളിൽ നിന്ന് മാറ്റിവാങ്ങാമെന്നും ആര്‍.ബി.ഐ അധികൃതർ പറഞ്ഞു.
ആര്‍.ബി.ഐ ലോഗോ, അശോക സ്തംഭം തുടങ്ങി ഒമ്പത് പിഴവുകളാണ് 500 രൂപ നോട്ടില്‍ ഉണ്ടായിരിക്കുന്നത്. ഗാന്ധി ചിത്രത്തിന് ഒന്നില്‍ കൂടുതല്‍ നിഴലുകൾ, നോട്ടുകളുടെ വലിപ്പ പ്രശ്നം,സീരിയല്‍ നമ്പറിലേ പിശക് തുടങ്ങിയ പ്രധാന പിഴവുകള്‍ പുറത്തു വന്ന റിപ്പോർട്ടുകള്‍ ചൂണ്ടി കാട്ടുന്നു. നോട്ടിലെ അച്ചടി പ്പിഴവ് കള്ളനോട്ട് വ്യാപകമാകാന്‍ കാരണമാകുമെന്നും, നോട്ടിലെ പിഴവ് കൊണ്ട് കള്ളനോട്ടിനെ തിരിച്ചറിയാന്‍ സാധിക്കാതെ വരുമെന്നും മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള പറഞ്ഞു.
Post Your Comments