മൊബൈല്‍ ബാങ്കിംഗ് ഉപയോഗിക്കാന്‍ ജനങ്ങളെ പരിശീലിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളോടും അധ്യാപകരോടും യുവജനങ്ങളോടും മോഡി ആവശ്യപ്പെട്ടു. ബാങ്കുകള്‍ നല്‍കുന്ന മൊബൈല്‍ ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഉപയോഗിക്കുക.
നിങ്ങളുടെ കൈയില്‍ ഇരിക്കുന്ന ഫോണ്‍ വെറും ഫോണ്‍ മാത്രമല്ല ഇത് ബാങ്കും പേഴ്സും കൂടിയാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം ഉണ്ടെങ്കില്‍ പണവുമായി നടക്കേണ്ടതില്ല. ചന്തയില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയ ശേഷം മൊബൈല്‍ ഉപയോഗിച്ച് പണം നല്‍കാനാകും .1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയുണ്ടായ നോട്ട് ക്ഷാമം മറികടക്കാന്‍ ജനങ്ങള്‍ മെബൈല്‍ ഫോണ്‍ ഉപയോഗിക്കണം എന്നും മോഡി ആവശ്യപ്പെടുന്നു
500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനു പകരമായി പുതിയ നോട്ടുകള്‍ ആളുകളിലേയ്ക്ക് ക്രമേണ എത്തിചേരും എന്നും നോട്ട് നിരോധനത്തെ തുടര്‍ന്ന് ഉണ്ടായ കഷ്ടതകള്‍ സഹിച്ച ജനങ്ങള്‍ക്കു നന്ദി പറയുന്നതായും മോഡി അറിയിച്ചു.
Post Your Comments