ന്യൂയോര്‍ക്ക് : കുമ്പസരിക്കാന്‍ ഇനി മൊബൈല്‍ ആപ്ലിക്കേഷന്‍. കുമ്പസാരിക്കണമെന്ന് തോന്നുമ്പോള്‍ ഒന്നു വിരലമര്‍ത്തിയാല്‍ മാത്രം മതി. ഏറ്റവും അടുത്തുള്ള വികാരിയേയും കുമ്പസാരക്കൂടും കാണിച്ചു തരുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് പുറത്തിറങ്ങിയത്. കണ്‍ഫഷന്‍ ഫൈന്‍ഡര്‍ എന്ന ആപ്ലിക്കേഷന്‍ മ്യൂസിമാന്റ് കമ്പനിയാണ് വികസിപ്പിച്ചത്. ജിപിഎസ് അധിഷ്ഠിതമാണ് ആപ്പിന്റെ പ്രവര്‍ത്തനമെന്ന് മ്യൂസിമാന്റ് കമ്പനി സ്ഥാപകന്‍ മേസിജ് സുരാസ്‌കി അവകാശപ്പെടുന്നു. ഈ ആപ്പ് കത്തോലിക്കസഭ ഔദ്യോഗികമായി അംഗീകരിച്ചാല്‍ വലിയൊരു ചുവടുവെയ്പ്പായിരിക്കും ഇക്കാര്യത്തില്‍ ഉണ്ടാവുക. ഇതുവഴി അപരിചിതനായ പുരോഹിതന് മുന്നില്‍ വ്യക്തിപരമായ രഹസ്യങ്ങള്‍ വെളിപ്പെടുത്തേണ്ടി വരികയെന്ന കടമ്പയെയാണ് ആപ്പിന്റെ സഹായത്തോടെ വിശ്വാസിക്ക് മറികടക്കാനാവുക.
Post Your Comments