NewsIndia

ക്രൂശിത രൂപത്തിൽ അത്ഭുതം :യേശുവിന്റെ രണ്ടാം വരവെന്ന് വിശ്വാസികൾ

മുംബൈ: ക്രിസ്തീയ വിശ്വാസികൾക്കിടയിൽ അത്ഭുത സിദ്ധികളും, ദിവ്യാത്ഭുതങ്ങളും ഊട്ടിയുറപ്പിക്കും വിധം ഇന്ത്യയിൽ നിന്നും അത്തരത്തിലൊരു വാർത്ത.മുംബൈയിലെ ഖരോഡി ഗ്രാമത്തില്‍ ക്രൂശിത രൂപത്തില്‍ നിന്ന് ജലം ഒഴുകുന്നു.ഖരോഡിയിലെ സെന്റ് ആന്റണി എന്ന ചെറിയ പ്രാര്‍ത്ഥന മന്ദിരത്തിലെ കുരിശു രൂപത്തിലാണ് ഈ അത്ഭുതം നടക്കുന്നത്.

സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായതോടെ ദൂരെ പ്രദേശങ്ങളില്‍ നിന്നുപോലും വിശ്വാസികൾ എത്തി തുടങ്ങി.അത്ഭുതം കാണാനും കുപ്പികളില്‍ ജലം ശേഖരിക്കാനുമെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാനാവാത്തതോടെ വന്‍ പോലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്.
‘കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി, കുരിശു രൂപത്തിന്റെ കാലുകളിൽനിന്നും തെളിനീർ ഇറ്റിറ്റു വീഴുന്നു. ഇത് എങ്ങിനെ സംഭവിക്കുന്നു എന്ന് എനിക്ക് അറിയില്ല. അത്ഭുതം കള്ളത്തരമാണെന്ന് കരുതി ചെന്ന എനിക്ക് കാണാൻ ആയത്ക്രൂശിത രൂപത്തിൽ നിന്ന് ജലം ഒഴുകുന്നതാണ്.”  സംഭവം അന്വേഷിക്കാൻ പോയ മാധ്യമ പ്രവർത്തകനായ ദേവരാജ് മൂർത്തി പറയുന്നു.

യേശുവിന്റെ കല്ലറ തുറന്നപ്പോൾ നിരവധി അത്ഭുതങ്ങൾ നടന്നതായി പറയപ്പെടുന്നുണ്ട്.എന്നാൽ ഇവ സത്യമാണോയെന്ന് ഇനിയും സ്ഥിരീകരണമുണ്ടായിട്ടില്ല.യേശു ജീവിച്ചിരുന്നു എന്ന ലോക സത്യത്തെ അടിസ്ഥാനപ്പെടുത്തി ഇത്തരം അത്ഭുതങ്ങളും അടയാളങ്ങളും ലോകത്തിലേക്കുള്ള യേശുവിന്റെ രണ്ടാം വരവായി കാണുന്നവരും ഏറെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button