നാസിക് :വിവാഹവാഗ്‌ദാനം നൽകി മുങ്ങിയ കാമുകനെ യുവതി എടിഎമ്മിന് മുന്നിലെ ക്യൂവിൽ നിന്ന് കണ്ടെത്തി. നാസിക്കിലാണ് സംഭവം. അഞ്ച് വർഷങ്ങൾക്ക് മുൻപ് തന്നെ ചതിച്ചിട്ട് കടന്നുകളഞ്ഞ യുവാവിനെയാണ് എടിഎമ്മിൽ പണം എടുക്കാൻ നിൽക്കുമ്പോൾ യുവതി കണ്ടെത്തിയത്.
ഉടനെതന്നെ യുവതി വീട്ടുകാരെയും ബന്ധുക്കളെയും വിവരമറിയിച്ചു. തുടർന്ന് ബന്ധുക്കളെത്തി യുവാവിനെ കൈകാര്യം ചെയ്‌തു. യുവതിയുടെയും ബന്ധുക്കളുടെയും മര്‍ദനമേറ്റ കാമുകന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments