KeralaNews

ഫസല്‍ വധക്കേസില്‍ RSS പ്രവർത്തകനെ പോലീസ് ക്രൂരമായി മർദ്ദിച്ചു കുറ്റം സമ്മതിപ്പിച്ചെന്ന വാദത്തിന് ബലമേകി നിർണ്ണായക വീഡിയോ പുറത്ത്.

 

കണ്ണൂർ: എൻ ഡി എഫ് പ്രവർത്തകൻ ആയിരുന്ന ഫസലിന്റെ വധത്തിൽ പ്രതികൾ ആയിരുന്ന കാരായി സഹോദരന്മാരെ രക്ഷിക്കാൻ പോലീസ് ഇടപെട്ടതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഫസലിനെ കൊലപ്പെടുത്തിയത് താനടക്കമുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സുബീഷ് കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നൽകിയത് വിവാദമായിരുന്നു.എന്നാൽ ഇത് നിഷേധിച്ചു കണ്ണൂരിലെ ആർ എസ് എസ് ജില്ലാ നേതൃത്വവും ബി ജെപി നേതൃത്വവും രംഗത്തു വന്നിരുന്നു. സുബീഷിനെ ക്രൂരമായി മർദ്ദിച്ചു മൂന്നാം മുറയിലൂടെയാണ് ഈ മൊഴി എടുത്തതെന്ന് സുബീഷിന്റെ സഹോദരൻ സുബീഷിനെ കണ്ട ശേഷം പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ഡിവൈ.വൈ.എസ്.പിമാരായ പ്രിന്‍സ് അബ്രഹാമിന്റെയും പി.പി.സദാനന്ദന്റെയും നേതൃത്വത്തില്‍ പൊലീസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചാണ് മൊഴി എടുത്തതെന്നു സുബീഷ് കോടതിയിൽ ബോധ്യപ്പെടുത്തി . ഇന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന സുബീഷിനു പരസഹായം കൂടാതെ നടക്കാൻ പോലും കഴിയുന്നില്ലെന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ  പ്രചരിക്കുന്നു. ക്രൂരമര്‍ദ്ദനത്തിനിരയായ തനിക്ക് വിദഗ്ധപരിശോധനയും ചികിത്സയും അനുവദിക്കണമെന്നാവശ്യപ്പെട്ടു സുബീഷ് കോടതിയിൽ ഹർജ്ജി നൽകി.

സിപിഎം നേതാക്കളായ കാരായി സഹോദരന്മാരെ രക്ഷിക്കാനായി ഇപ്പോൾ സി ബി ഐയുടെ കയ്യിൽ ഉള്ള കേസിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് പോലീസിനെ ഉപയോഗിച്ച് സുബീഷിനെ ഇരയാക്കിയതെന്നാണ് ബിജെപിയും ആർ എസ് എസും ആരോപിക്കുന്നത്.സിബിഐ അന്വേഷണത്തിലാണ് സിപിഎം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും കൊലയിൽ പങ്കുണ്ടെന്ന് വെളിപ്പെട്ടത്.

അമ്പാടി മുക്ക് കണ്ണൂർ എന്ന പേജിലാണ് ഈ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button