India

അസാധു നോട്ടുകള്‍ റിസര്‍വ്വ് ബാങ്കില്‍ നിന്ന് മാറ്റാം

മുംബൈ : അസാധുവായ 500, 1000 രൂപ നോട്ടുകള്‍ ഇന്നുമുതല്‍ റിസര്‍വ് ബാങ്കില്‍നിന്നു മാറ്റാം. ആര്‍ബിഐയുടെ പ്രാദേശിക ഓഫിസുകളില്‍ പഴയനോട്ടുകള്‍ മാറ്റി നല്‍കും. കേരളത്തില്‍ റിസര്‍വ് ബാങ്കിന്റെ പ്രാദേശിക ഓഫിസുകള്‍ തിരുവനന്തപുരത്തും കൊച്ചിയിലും മാത്രമാണുള്ളത്. രണ്ടായിരം രൂപ മാത്രമേ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കൂ. ഈ സൗകര്യം അധികകാലം ഉണ്ടാവില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിക്കുന്നത് ആവശ്യമെങ്കില്‍ പുതിയ അക്കൗണ്ട് തുറക്കാന്‍ പ്രേരിപ്പിക്കുമെന്നു സര്‍ക്കാര്‍ കരുതുന്നു. പെന്‍ഷന്‍കാരുടെയും സൈനികരുടെയും ആവശ്യത്തിനായി വേണ്ടത്ര കറന്‍സി ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്ന് ബാങ്കുകളോടു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ഇന്നുമുതല്‍ മാറിയെടുക്കാന്‍ അനുവദിക്കില്ല, ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കും. അസാധുവാക്കിയതില്‍ 500 രൂപയുടെ നോട്ടുകള്‍ അടുത്ത മാസം 15 അര്‍ധരാത്രിവരെ അവശ്യസേവനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button