ദുബായ്: ദുബായ് പോലീസ് മേധാവി ലഫ്.ജനറല്‍ ഖമീസ് മത്താര്‍ അല്‍ മസീന അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെ രാത്രിയിൽ ദുബായ് റാഷിദ് ആശുപപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സബീല്‍ പള്ളിയില്‍ മയ്യിത്ത് നിസ്കാരത്തിന് ശേഷം വെള്ളിയാഴ്ച ഖിസൈസ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.
ദുബായ് സി.ഐ.ഡി. മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 31 വര്‍ഷത്തെ സേവന കാലയളവിനുള്ളില്‍ പല കേസുകളിലും നിർണായകമായ തെളിവുകൾ കണ്ടുപിടിക്കാനും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
Post Your Comments