ഡിസ്പൂര്‍: ബാബാ രാംദേവിന്റെ പതഞ്ജലിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അസം വനംമന്ത്രിയുടെ ഉത്തരവ്. തേസ്പൂരിലുള്ള പതഞ്ജലി ഹെര്‍ബല്‍ ആന്റ് ഫുഡ് പാര്‍ക്കിന്റെ പ്രൊജക്ട് സൈറ്റിൽ ആന ചെരിഞ്ഞതിനെ തുടർന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വനം മന്ത്രി പ്രമീള റാണി ബ്രഹ്മ നിര്‍ദ്ദേശം നല്‍കിയത്.
കമ്പനി പ്രദേശത്തുണ്ടാക്കിയ വലിയ കുഴിയില്‍ വീണാണ് പിടിയാന ചെരിഞ്ഞത്. 10 അടി താഴ്ചയുള്ള കുഴിയില്‍ വീണ പിടിയാനയ്ക്ക് മുകളിൽ മറ്റൊരു കൊമ്പനാന വീഴുകയായിരുന്നു. കൊമ്പനാന കുഴിയിൽ നിന്ന് കയറിയെങ്കിലും പിടിയാനയ്ക്ക് കയറാൻ സാധിച്ചില്ല. മണിക്കൂറുകള്‍ കഠിനവേദനയില്‍ കുഴിയില്‍ കിടന്ന ആനയ്ക്ക് പിന്നീട് വനംവകുപ്പ് അധികൃതര്‍ ചികില്‍സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ആനകളുടെ സഞ്ചാര മേഖലയിലാണ് പതഞ്ജലിയുടെ വ്യാവസായിക ആവശ്യങ്ങള്‍ക്കായി സ്ഥലം ഉപയോഗിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വലിയ കുഴി നിര്‍മ്മിക്കുകയും കൃത്യമായി സംരക്ഷണം ഏര്‍പ്പെടുത്താതിരിക്കുകയും ചെയ്തതിനാണ് കമ്പനിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
Post Your Comments