ബെംഗളൂരു: എടിഎമ്മിലേക്ക് കൊണ്ടുപോകുകയായിരുന്ന പണവുമായി കടന്ന് കളഞ്ഞ വാഹനം കണ്ടെത്തി.വസന്ത് നഗറിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. 1.37 കോടി രൂപയുമായാണ് ഡ്രൈവർ കടന്നുകളഞ്ഞത്. വാനിൽനിന്ന് 45 ലക്ഷം രൂപയും തോക്കും പിടിച്ചെടുത്തു. 92 ലക്ഷം രൂപ നഷ്ടമായിട്ടുണ്ട്. ഡ്രൈവറിന് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി.
ബെംഗളൂരുവിലെ ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നുള്ള പണവുമായി പോകുമ്പോഴാണ് ഡ്രൈവർ വാനുമായി കടന്നുകളഞ്ഞത്.
Post Your Comments