ന്യൂ ഡൽഹി : നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ലോകസഭയിൽ നടന്ന ചർച്ചക്കിടെ ഉണ്ടായ ബഹളത്തിൽ സ്പീക്കര്‍ സുമിത്ര മഹാജനു നേരേ സമാജ്വാദി പാര്‍ട്ടി എംപി് അക്ഷയ് യാദവ് കടലാസ് കീറി എറിഞ്ഞു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായപ്പോൾ തിരികെ സീറ്റില്‍ ചെന്നിരിക്കുവാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്‍ അക്ഷയ് യാദവ് കയ്യിലിരുന്ന കടലാസ് കീറി എറിയുകയാണുണ്ടായത്.
സംഭവത്തെത്തുടര്‍ന്ന് ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ സഭയുടെ അന്തസ്സിന് യോചിച്ചതല്ലെന്ന് സ്പീക്കര്‍ യാദവിനെ താക്കീത് ചെയ്തു. ഭാവിയില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യരുതെന്ന മുന്നറിയിപ്പും സ്പീക്കര്‍ നൽകി.
Post Your Comments