ന്യൂ ഡൽഹി : നോട്ട് അസാധുവാക്കിയ സാഹചര്യത്തിൽ ജന്‍ധന്‍ അക്കൗണ്ടുകളില്‍ 21,000 കോടി രൂപ എത്തിയതിനെ തുടർന്ന് ഐബി അന്വേഷണം ആരംഭിച്ചു. പണമിട്ടവർ ആരൊക്കെയാണ്,ഇത്രയേറെ പണമിടാനുള്ള ശേഷി അവർക്കുണ്ടോ, ആരാണ് അവരുടെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചത് തുടങ്ങിയ കാര്യങ്ങളായിരിക്കും ഐബി അന്വേഷിക്കുക. പിടിക്കപ്പെട്ടാൽ കുറ്റക്കാര്‍ക്ക് എതിരെ ബിനാമി പണമിടപാട് നിയമപ്രകാരം കേസ് എടുക്കും.
രാജ്യത്തു ആകെയുള്ള 25 കോടി ജന്‍ധന്‍ അക്കൗണ്ടുകളില്‍, 6 കോടിയെണ്ണത്തിലാണ് വന്‍തോതില്‍ പണം ഒഴുകിയെത്തിയത്.
Post Your Comments