India

നാവിക സേനക്ക് വിമാനങ്ങൾ വാങ്ങാൻ അനുമതി

ന്യൂ ഡൽഹി : കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി നാവിക സേനക്കു 2500 കോടി രൂപ മുടക്കി 12 ഡോര്‍ണിയര്‍ വിമാനങ്ങള്‍ വാങ്ങാൻ അനുമതി നല്‍കി. 2014 ഒക്ടോബറിൽ നൽകിയ ശുപാർശയുടെ അടിസ്‌ഥാനത്തിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭാ സമിതിയാണ് അന്തിമാനുമതി നല്‍കിയത്.

നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന 228 ഡോർണിയർ വിമാനങ്ങളുടെ അത്യാധുനിക ഉപകരണങ്ങള്‍ ഘടിപ്പിച്ച പരിഷ്‌ക്കരിച്ച പതിപ്പ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സിന്റെ കാണ്‍പൂരിലെ യാത്രാ വിമാനം വിഭാഗത്തിലാകും നിര്‍മിക്കുക. ഇരട്ട എൻജിനുള്ള ജര്‍മ്മന്‍ വിമാനം ഡോർണിയർ 1983 ലാണ് ഭാരതത്തില്‍ നിര്‍മ്മിക്കാന്‍ കരാറായത്. 1984നു ശേഷം ഇന്ത്യയിൽ 120 ഡോര്‍ണിയര്‍ വിമാനങ്ങള്‍ നിർമിച്ചിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button