മനില : ഫിലിപ്പീൻസിലെ ക്യാമറൈൻസറിൽ ബൈക്കിലെത്തിയ സംഘം ഭഗവത് സിംഗ് ബുട്ടാർ(45), ഭാര്യ ജസ്വീന്ദർ കൗർ(36) എന്നീ ഇന്ത്യൻ സിക്ക് ദമ്പതിമാരെ വെടിവച്ച് കൊലപ്പെടുത്തി. ഇരുവരും താമസ സ്ഥലമായ സിപ്പോക്കോട്ട് നഗരത്തിൽ പോകവെയാണ് കൊല്ലപ്പെട്ടത്.
സംഭവുമായി ബന്ധപ്പെട്ട് മാർവിന മാഗ്ഡോംഗ്, റൊഡോൾഫോ ഗുമാറ്റേ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും രണ്ടു തോക്കുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൊലക്കു പിന്നിലെ ലക്‌ഷ്യം വ്യക്തമല്ല. ഇതിനു മുൻപും ഫിലിപ്പീൻസിൽ ഇന്ത്യക്കാർക്ക് നേരെ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ആഗസ്റ്റിൽ സാന്റിയോഗോ സിറ്റിയിൽ താമസിച്ചിരുന്ന 26കാരനായ ഇന്ത്യൻ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.
Post Your Comments