India

നോട്ട് അസാധു ജന്‍ ധന്‍ അക്കൗണ്ടുകളിൽ വൻ നിക്ഷേപം

ന്യൂ ഡൽഹി : 500,1000 നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കിയതിനു ശേഷം കഴിഞ്ഞ 13 ദിവസങ്ങൾക്കുള്ളിൽ 21,000 കോടി രൂപ ജൻ ധൻ അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടതായ കണക്കുകൾ പുറത്തു വന്നു. ഏറ്റവും കൂടുതൽ നിക്ഷേപം പശ്ചിമബംഗാളിലും, രണ്ടാം സ്ഥാനം കർണാടകക്കുമാണ്. നവംബര്‍ 9 വരെ 25.5 കോടി അക്കൗണ്ടുകളിലായി 45,636.61 കോടിയാണ് നിക്ഷേപമായി ഉണ്ടായിരുന്നതെങ്കിൽ ഇപ്പോളതു 66,636 കോടിയായി വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

2014 ആഗസ്റ്റ് 28 നാണ് രാജ്യത്തെ എല്ലാ വീടുകളിലെയും ഒരു വ്യക്തി എങ്കിലും ബാങ്കുമായി ബന്ധിപ്പിക്കാന്‍ സീറോ ബാലന്‍സ് അക്കൗണ്ടുകളായി തുടങ്ങാവുന്ന ‘ ജന്‍ ധന്‍ യോജന’ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയത്. പണം നിക്ഷേപിക്കുന്നതിൽ വൻ വർദ്ധവിനെ തുടർന്ന് ജൻ ധൻ അക്കൗണ്ടുകളിലെ പരിശോധന ശക്തമാക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചിരുന്നു.

shortlink

Post Your Comments


Back to top button