ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ച വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെ കണക്കറ്റ് പരിഹസിച്ച് കേന്ദ്രമന്ത്രി. നോട്ടുകള്‍ അസാധുവാക്കിയതില്‍ രാഹുല്‍ ഗാന്ധിയുടെ പണ്ഡിത വചനങ്ങള്‍ കേള്‍ക്കാന്‍ താത്പര്യമുണ്ടെന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് പറഞ്ഞത്. കള്ളപ്പണ വിഷയത്തിൽ കോൺഗ്രസ് ഉപാധ്യക്ഷന്റെ നിലപാടിനെക്കുറിച്ച് അറിയാനും സർക്കാരിന് ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉപ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് രവിശങ്കറിന്റെ ഈ പരിഹാസം.
നോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പാർലമെന്റിന് പുറത്ത് മനുഷ്യച്ചങ്ങല തീർക്കുന്നതിനു പകരം പാർലമെന്റിനുള്ളിൽ പ്രസംഗകരുടെ നിര തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ച അന്നുമുതല്‍ ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നും കോണ്‍ഗ്രസാണ് ഒളിച്ചോടുന്നത്.
രാഹുല്‍ ഗാന്ധിയുടെ ‘പണ്ഡിത വചനങ്ങള്‍’ കേള്‍ക്കാന്‍ സര്‍ക്കാരിനു താല്‍പര്യമുണ്ട്. നോട്ട് അസാധുവാക്കിയ നടപടിയെക്കുറിച്ച് രാജ്യസഭയില്‍ ഈ മാസം 17ന് നടന്ന ചര്‍ച്ചയില്‍ ബിഎസിപി നേതാവ് മായാവതി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ തുടങ്ങിയവര്‍ സംസാരിച്ചിരുന്നു. ഇപ്പോള്‍ ചര്‍ച്ചകളില്‍നിന്ന് ഒളിച്ചോടുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്. രാജ്യം അവരുടെ അവരുടെ വാദങ്ങളെ അംഗീകരിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞതാണ് ഇതിന് കാരണം. അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഉപാധ്യക്ഷൻ കൂടുതൽ പ്രായോഗികമായി കാര്യങ്ങളെ സമീപിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തനിക്കു കീഴിൽ കോൺഗ്രസ് പാർട്ടിയുടെ പോക്ക് എങ്ങോട്ടാണെന്ന് അദ്ദേഹം പരിശോധിക്കണം. ജനങ്ങള്‍ മോദിയുടെ നയത്തിന് ഒപ്പമാണ്. അരനൂറ്റാണ്ട് രാജ്യം ഭരിച്ച പാര്‍ട്ടിക്കുടുംബാംഗം ഭരണം നടക്കുന്നത് എങ്ങിനെ എന്നെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. അതിനെ പറ്റിയുള്ള അടിസ്ഥാന വിവരമെങ്കിലും ഇതിനുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രിയുടെ പങ്കെടുക്കണമെന്ന് പറഞ്ഞപ്പോഴാണ് കേന്ദ്ര നിയമമന്ത്രിയുടെ പരിഹാസം.
Post Your Comments