ഷാര്‍ജ● ഷാര്‍ജയില്‍ ഇനി മുതല്‍ സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് 10 ദിര്‍ഹം ലെവി ഈടാക്കാം. 50 ദിര്‍ഹത്തിന് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ലെവി ഈടാക്കുക. 2017 ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. 50 ദിര്‍ഹത്തില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് ലെവി ബാധകമല്ല.
ചികിത്സാ ചെലവുകള്‍, ആരോഗ്യസേവനങ്ങള്‍, ഷാര്‍ജ എമിറേറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍ എന്നിവയേയും ലെവിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ലെവി ചുമത്താനുള്ള തീരുമാനത്തിന്, ഷാര്‍ജ ഉപ ഭരണാധികാരിയും രാജകുമാരനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ക്വാസ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഷാര്‍ജ എക്സിക്യുട്ടീവ് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി.
Post Your Comments