India

നോട്ട് അസാധുവാക്കല്‍ : ശിവസേനയ്ക്ക് മനംമാറ്റം

മുംബൈ● നോട്ടു അസാധുവാക്കല്‍ വിഷയത്തില്‍ നേരത്തെ വിമര്‍ശനവുമായി രംഗത്തെത്തിയ ശിവസേനയ്ക്ക് ഒടുവില്‍ മനംമാറ്റം. 500, 1000 നോട്ടുകൾ അസാധുവാക്കിയ നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തവും ചരിത്രപരവുമായ തീരുമാനമാണെന്ന് ശിവസേന എം. പിമാർ പറഞ്ഞു. സര്‍ക്കാര്‍ നടപടികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അവര്‍പറഞ്ഞു.

തൃണമൂലിനൊപ്പം രാഷ്ട്രപതി ഭവനിലേക്ക് മാർച്ചുനടത്തുന്നതിൽ രാഷ്ട്രീയ കാരണങ്ങളൊന്നും ഇല്ലെന്നും ശിവസേന വ്യക്തമാക്കി.

നേരത്തെ നോട്ടു നിരോധിക്കലിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ ശിവസേന വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്താണെന്നും പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button