ആള്‍വാര്‍: നോട്ട് അസാധുവാക്കല്‍ മൂലം സഹോദരന്‍ 20 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച 21 കാരി പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെട്ടു.ഹരിയാനയില്‍ ഒരു സുഹൃത്തിന്‍റെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എന്ന് പറഞ്ഞായിരുന്നു സവായ് മധോപൂര്‍ സ്വദേശിനിയായ യുവതിയെ സഹോദരനും ബന്ധുവും ചേര്‍ന്ന് കൂട്ടിയത്. എന്നാല്‍ യുവതിയെ വിറ്റ പ്രതിഫലം ചെക്കായി നല്‍കാമെന്ന വാദം സഹോദരന്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം മൂലം യുവതി രക്ഷപെടുകയായിരുന്നു.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെന്ന വ്യാജേന യുവതിയെ ഏജന്‍റ് നില്‍ക്കുന്ന ബസ് സ്റ്റോപ്പില്‍ സഹോദരന്‍ എത്തിക്കുകയായിരുന്നു.തുടര്‍ന്നുണ്ടായ തര്‍ക്കം യുവതിയുടെ ശ്രദ്ധയില്‍ പെടുകയും യുവതി അവരറിയാതെ ര്രഹസ്യമായി രക്ഷപെടുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ എത്തി പോലീസിന്‍റെ സഹായം തേടി.
തുടര്‍ന്ന്
പെണ്‍കുട്ടി സഹോദരന്മാര്‍ക്കെതിരേ പരാതി നല്‍കുകയും ചെയ്തു.പിതാവും സഹോദരനും വര്‍ഷങ്ങളായി പെണ്‍വാണിഭ സംഘത്തിന് പെണ്‍കുട്ടികളെ കടത്തി കൊടുക്കുന്ന ജോലി ചെയ്തിരുന്നവരാണ് എന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തി.20 ലക്ഷത്തിന് മകളെ വില്‍ക്കാന്‍ ആയിരുന്നു തീരുമാനം.
Post Your Comments