തിരുവനന്തപുരം:ഹർത്താലിനെതിരെ കോൺഗ്രസ്സ് രംഗത്ത്.ഹര്‍ത്താല്‍ ജനങ്ങളുടെ ദുരിതം കൂട്ടാനേ ഉപകരിക്കൂ എന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. “നോട്ടു പ്രതിസന്ധിയില്‍ ജനം വലയുമ്പോള്‍ അധിക ദുരിതം നല്‍കുന്ന തീരുമാനങ്ങൾ ഭരിക്കുന്ന പാർട്ടി തന്നെ എടുക്കുന്നത് നല്ലതല്ല.”ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരൻ.
ജനങ്ങളുടെ ബുദ്ധുമുട്ട് മനസിലാക്കിയാണ് യു ഡി എഫ് നേരത്തെ തീരുമാനിച്ച ഹർത്താലിൽ നിന്നും പിന്മാറിയത്. സിപിഎം ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത് ജനദ്രോഹപരമായ നടപടിയാണെന്ന് ചെന്നിത്തലയും കൂട്ടിച്ചേർത്തു.കേരളത്തിലെ സഹകരണമേഖലയിലെ പ്രതിസന്ധി വിഷയത്തിൽ കോൺഗ്രസ്സ് സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും സുധീരൻ പറഞ്ഞു.
Post Your Comments