ന്യൂ ഡൽഹി : 500,1000 നോട്ടുകൾ ബാങ്ക് വഴി മാറാനുള്ള സമയം ഇന്നവസാനിക്കും. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നോട്ടുകൾ ഇനി മുതല്‍ ബാങ്കിൽ നിക്ഷേപിക്കാൻ മാത്രമേ കഴിയൂ. 1000 രൂപനോട്ട് ഇന്ന് അർധരാത്രി മുതൽ ഉപയോഗിക്കാന്‍ സാധിക്കില്ല. നോട്ട് മാറാനുള്ള സമയം നീട്ടി നൽകിയില്ലെങ്കിലും. ആവശ്യ സേവനങ്ങൾക്കു 500 രൂപ ഉപയോഗിക്കാനുള്ള സമയം അടുത്ത മാസം 15 വരെ നീട്ടി. പമ്പുകളിലും, സർക്കാർ സർക്കാർ ആശുപത്രികളിലും,സർക്കാർ സ്കൂൾ,കോളേജ് ഫീസുകൾ അടക്കുന്നതിനും 500 രൂപ ഉപയോഗിക്കാം.
Post Your Comments