India

വ്യോമസേനക്ക് കരുത്തേകാൻ ജാഗ്വാർ ഡാരിൻ -3

ബെംഗളൂരു : ലോകോത്തര ഏവിയോണിക്സ് സംവിധാനത്തോടെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് യുദ്ധശേഷി ഉയർത്തി പരിഷ്കരിച്ച ജെറ്റ് യുദ്ധവിമാനമായ ജാഗ്വാർ ഡാരിൻ-3ക്ക് ഇന്ത്യൻ വ്യോമസേനയുടെ പ്രാഥമിക ഓപ്പറേഷൻ ക്ലിയറൻസ് (ഐഒസി) ലഭിച്ചു. വ്യോമസേനാ ഉപമേധാവി എയർമാർഷൽ ആർ.കെ.എസ്.ബധൗരിയ പരിഷ്കരിച്ച വിമാനം കഴിഞ്ഞ ദിവസം പറത്തി നോക്കിയിരുന്നു.

ഇരട്ട സീറ്റ് ട്രെയ്നർ വിമാനത്തിൽ എയർ മാർഷലോടൊപ്പം ബെംഗളൂരു എയർക്രാഫ്റ്റ് ആൻഡ് സിസ്റ്റംസ് ടെസ്റ്റിങ് എസ്റ്റാബ്ലിഷ്മെന്റിലെ  (എഎസ്ടിഇ) ടെസ്റ്റ് പൈലറ്റ് വിങ് കമാൻഡർ വി.പ്രഭാകരനും സഹയാത്രികനായി. ജാഗ്വാർ ഡാരിൻ-1 ശ്രേണിയിലുള്ള മൂന്നു വിമാനങ്ങളാണു ഡാരിൻ-3 ആയി പരിഷ്കരിച്ചത്. ഓപ്പൺ സിസ്റ്റം മിഷൻ കംപ്യൂട്ടർ, ഫയർ കൺട്രോൾ റഡാർ, ഡിജിറ്റൽ വിഡിയോ റിക്കോർഡിങ് സംവിധാനം, ഓട്ടോ പൈലറ്റ് തുടങ്ങിയവ ഉൾപ്പെട്ട ഏവിയോണിക്സ് തുടങ്ങിയ സംവിധാനങ്ങളാണ് ജാഗ്വാർ ഡാരിൻ-3യിൽ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു എച്ച്എഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.സുവർണരാജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button