അബുദാബി: അബുദാബി- ദുബായ് ഹൈവേ 2017ഓടെ പൂര്‍ത്തിയാവുമെന്ന് അബുദാബി ജനറല്‍ സര്‍വ്വീസസ് കമ്പനി മുസനാദ അബുദാബിയെയും ദുബായിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 62 കിലോമീറ്റർ ദൈർഘ്യമുള്ള ഈ നാലുവരിപാതയിലൂടെ ഒരു മണിക്കൂറില്‍ 8,000ഓളം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയും. 2014 ൽ ആയിരുന്നു ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്.
പുതിയ ഹൈവേ നിലവിലുള്ള ഇ11 അബുദാബി-ദുബായ് ഹൈവേയ്ക്ക് ബദല്‍ പാതയാകുമെന്നാണ് കരുതുന്നത്. എമിറേറ്റ്സിന്റെ വികസനവും സാമ്പത്തികവികസനവും മുന്നിൽ ഹൈവേ നിര്‍മ്മാണം ആരംഭിച്ചത്. കിസാഡ് ഖലീഫ സിറ്റിയിലെ അല്‍ മഹാ ഫോറസ്റ്റ് വഴി അബു മുറേഖിന, സയിദ് മിലിട്ടറി സിറ്റി, അല്‍ ഫലാഹ് ഏരിയ എന്നിവിടങ്ങളിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്
Post Your Comments